Thursday, May 8, 2025 9:46 am

ബിപോർജോയ് ; ഗുജറാത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വരും മണിക്കൂറുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതോടെ, ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ. ബിപോർജോയ് ബാധിത പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദ് ചെയ്യുക. ഇത് സംബന്ധിച്ച വിവരങ്ങൾ പശ്ചിമ റെയിൽവേ അറിയിച്ചിട്ടുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റ് ജൂൺ 15ന് കച്ച്, സൗരാഷ്ട്ര മേഖലകളിൽ വീശയടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പിന്നീട് ചുഴലിക്കാറ്റ് പാകിസ്ഥാൻ തീരത്തേക്കും നീങ്ങാൻ സാധ്യതയുണ്ട്.

‘പശ്ചിമ റെയിൽവേയുടെ നേതൃത്വത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയെ കുറിച്ച് കൃത്യമായ അവലോകനം നടത്തുന്നുണ്ട്. അതിനാൽ, ദുരന്തനിവാരണത്തിനായി കൺട്രോൾ റൂം സ്ഥാപിക്കുകയും, പോർബന്തർ, ഓഖ, ഭുജ്, ഗാന്ധിഡാം എന്നി മേഖലകളിൽ പ്രത്യേക സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, പോർബന്തറിൽ കാറ്റിന്റെ വേഗത കൂടിയതിനാൽ, ചില ട്രെയിനുകൾ റദ്ദ് ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ തീരപ്രദേശങ്ങളിലേക്കുള്ള എല്ലാ ട്രെയിനുകളും നാളെ മുതലാണ് റദ്ദ് ചെയ്യുക’, പശ്ചിമ റെയിൽവേ ജനറൽ മാനേജർ അശോക് കുമാർ മിശ്ര പറഞ്ഞു.

‘സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനായി ട്രെയിൻ ഷെഡ്യൂളിൽ കൃത്യമായ മാറ്റങ്ങൾ പശ്ചിമ റെയിൽവേ വരുത്തുന്നുണ്ട്. പശ്ചിമ റെയിൽവേയുടെ അധികാര പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ വരികയാണെങ്കിൽ അവ നേരിടാനുളള സന്നഹങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്’, ഇൻഫോർമേഷൻ ആൻഡ് പബ്ലിക് റെയിൽവേ ബോർഡ് ഡയറക്ടർ ശിവാജി സുതർ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബി.ജെ.പി കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

0
കൊടുമൺ : ഓപ്പറേഷൻ സിന്ദൂറിനും ഭാരതസൈന്യത്തിനും നരേന്ദ്രമോദി സർക്കാരിനും അഭിവാദ്യമർപ്പിച്ച്...

പത്തനംതിട്ടയില്‍ സി.പി.എം വിട്ട ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

0
പത്തനംതിട്ട : സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കൊടുന്തറ...

ജങ്കാറിൽകയറാൻ പിന്നോട്ടെടുത്ത കാർ നിയന്ത്രണംവിട്ട് പുഴയിൽവീണ് അപകടം

0
കടലുണ്ടി: ചാലിയത്തുനിന്ന് ബേപ്പൂരിലേക്കുപോകാൻ ജങ്കാറിൽ കയറ്റുന്നതിനിടെ കാർ നിയന്ത്രണംവിട്ട് ചാലിയാറിൽ പതിച്ചു....

ഓപ്പറേഷല്‍ സിന്ദൂർ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
ദില്ലി : പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദൂരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കി...