പത്തനംതിട്ടയില്‍ സി.പി.എം വിട്ട ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. കൊടുന്തറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വിളവിനാല്‍ വീട്ടില്‍ റോബിന്‍ വിളവിനാലി(30)നാണ് ആറിന് രാത്രി ഒമ്പതരയോടെ വീടിന് സമീപം വെട്ടേറ്റത്. റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍ ആര്‍. സാബു, സി.പി.എം പ്രാദേശിക നേതാക്കളായ നവീന്‍ വിജയന്‍, അജിന്‍, കണ്ടാലറിയാവുന്ന മൂന്നു പേര്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഒന്നര മാസം മുന്‍പാണ സി.പി.എം വിട്ട് റോബിന്‍ സി.പി.ഐയില്‍ ചേര്‍ന്നത്. രണ്ടാഴ്ച മുന്‍പ് മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് എസ്.ഡി.പി.ഐ നേതൃത്വത്തില്‍ മാര്‍ച്ചും വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണവും നടത്തിയിരുന്നു. ഇതിന് പിന്നില്‍ നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനാണെന്ന് റോബിന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

സ്‌പോണ്‍സേര്‍ഡ് സമരം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എം.എല്‍.എ വീണാ ജോര്‍ജിനെതിരേ എസ്.ഡി.പി.ഐ സമരം ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്റെ തീരുമാന പ്രകാരം എന്നായിരുന്നു പോസ്റ്റ്. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് റോബിന്‍ പറഞ്ഞു. വീടിനടുത്ത കടയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന റോബിനെ മങ്കി ക്യാപ് ധരിച്ച് ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ആക്രമിച്ചത്. തൊട്ടടുത്ത് ബൈക്ക് വന്നു നിന്നപ്പോള്‍ പന്തികേട് തോന്നിയ റോബിന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് ചെന്ന സംഘം തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഒഴിഞ്ഞു മാറിയപ്പോള്‍ ആ വെട്ട് താടിക്കാണ് കൊണ്ടത്. കമ്പി വടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പിന്നിലും പരുക്കുണ്ട്. നീ സക്കീര്‍ഹുസൈനെതിരേ പോസ്റ്റ് ഇടുമല്ലേടാ എന്നാണ് അക്രമികള്‍ ആക്രോശിച്ചതെന്ന് റോബിന്‍ പറയുന്നു. റോബിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അയല്‍ക്കാരനും അടിയേറ്റു. റോബിന്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...