ദാന ചുഴലിക്കാറ്റ് ; ബംഗാള്‍ – കേരളം രഞ്ജി ട്രോഫി മത്സരം മാറ്റിവെക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന്  ബംഗാള്‍ – കേരളം രഞ്ജി ട്രോഫി മത്സരം മാറ്റിവെക്കാന്‍ സാധ്യത. നാളെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കേണ്ടത്. കളി മാറ്റുന്നതിനായി ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ഔദ്യോഗികമായി കത്തെഴുതി. രണ്ട് ദിവസം വൈകി തുടങ്ങാനാണ് സിഎബി ആഗ്രഹിക്കുന്നത്. അപ്പോഴേക്കും രംഗം ശാന്താമാവുമെന്നാണ് കരുതുന്നത്. വരുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥ പ്രവചനമുണ്ട്.
രഞ്ജി ട്രോഫി മാത്രമല്ല ഒക്ടോബര്‍ 27 ന് കല്യാണിയില്‍ റെയില്‍വേസിനെതിരായ അണ്ടര്‍ 23 ടീമിന്റെ മത്സരവും മാറ്റണമെന്ന് സംസ്ഥാന അസോസിയേഷന്‍ അധികൃതര്‍ ആഗ്രഹിക്കുന്നത്. ദാന ചുഴലിക്കാറ്റ് സംസ്ഥാനത്ത് നിരവധി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. കൊല്‍ക്കത്തയെയും സമീപ ജില്ലകളെയും സാരമായി തന്നെ ബാധിച്ചു. മത്സരം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് സിഎബി പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ… ”വരുന്ന ദിവസങ്ങളില്‍ നടക്കുന്ന ബംഗാളിന്റെ മത്സരങ്ങല്‍ മാറ്റിവെക്കാന്‍ ബിസിസിഐക്ക് കത്തയിച്ചിട്ടുണ്ട്. ദാന ചുഴലിക്കാറ്റ് മത്സരത്തെ ബാധിച്ചേക്കുമെന്ന കാരണത്താലാണ് മത്സരം മാറ്റിവെക്കാന്‍ ആലോചിക്കുന്നത്.” സിഎബി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാലയിൽ എസ്എഫ്ഐ സമരം 25-ാം ദിവസത്തിലേക്ക്

0
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം...

കാറിന്റെ ചില്ല് തകർത്ത് കവർച്ച : സീരിയൽ മോഷ്ടാവ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

0
എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...