ഒഡീഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ രണ്ട് മരണം ; പത്ത് പേർക്ക്

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ : ഒഡീഷയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ രണ്ട് മരണം. പത്ത് പേർക്ക് പരിക്കേൽക്കുകയും 100ലധികം വീടുകൾ തകരുകയും ചെയ്തെന്നാണ് റിപ്പോർട്ട്. മയൂർഭഞ്ച് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കരൻജിയയിലെ കിയ ഗ്രാമമാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. ശക്തമായ കാറ്റ് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിൽ നിരവധി വലിയ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു.

ഇതോടെ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചില ഭാഗങ്ങളിൽ ​ഗതാ​ഗത തടസവുമുണ്ടായി. ശക്തമായി വീശിയടിച്ച കാറ്റ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളെയും ബാധിച്ചതായാണ് വിവരം. കാറ്റിന്റെ ശക്തിയിൽ ഒരു ഓട്ടോറിക്ഷ റോഡിൽ നിന്ന് തെന്നിമാറി അടുത്തുള്ള കുളത്തിലേക്ക് വീണതായും റിപ്പോർട്ടുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...