കോഴിക്കോട്: ജില്ലയിലെ വെള്ളയില്‍ ഹാര്‍ബറിനോട് ചേര്‍ന്ന് കടലില്‍ ചുഴലി. നാല് ബോട്ടുകളുടെ മേല്‍ക്കൂര തകര്‍ന്നു.ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം 15 മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് വീശിയത്. തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്‌ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വീടുകളുടെ മുകളിലെ ഷീറ്റുകള്‍ പറന്നു പോവുകയും ചെയ്‌തു. ഇന്നലെ രാത്രിയാണ് ശക്‌തമായ കാറ്റുണ്ടായത്. മേഖലയില്‍ വ്യാപക കൃഷി നാശം സംഭവിച്ചു. തൃശൂരിലെ ചേര്‍പ്പ്, ഊരകം, ചേനം മേഖലകളില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ ശക്‌തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്‌ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ചേര്‍പ്പില്‍ വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.
കോഴിക്കോട് വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി
RECENT NEWS
Advertisment