തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് ; പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ഒമാൻ : അറബികടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 120 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തേജ് ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നിലവില്‍ 175 കിലോമീറ്ററാണ് വേഗം. സദാ, മിര്‍ബാത്ത്, സലാല തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രിയോടെ മഴ ശക്തമായിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 50മുതല്‍ 150 മി.മീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്നാണ് സിവില്‍ ഏവിയേഷന്റെ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഒമാനില്‍ ഇന്നും നാളെയും പൊതു അവധിയാണ്. ചുഴലിക്കാറ്റ് രൂക്ഷമാവുകയാണെങ്കില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും അവശ്യ സാധനങ്ങള്‍ നല്‍കുന്നിനുമടക്കം നടപടി ഇതിനോടകം സർക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 45 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനോടകം തുറന്നത്. തേജ് മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം

0
മലപ്പുറം : മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും...