ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ഡി ടി പി ഓപ്പറേറ്റർ തസ്‌തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കെ. ജി. ടി. ഇ. അല്ലെങ്കിൽ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നും ടൈപ്പ്റൈറ്റിംഗ് ഹയർ (ഇംഗ്ലീഷ്, മലയാളം, ഹിന്ദി) യോഗ്യത നേടിയിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡാറ്റ എൻട്രിയിലും കൺസോൾ ഓപ്പറേഷൻസിലും സർട്ടിഫിക്കറ്റ് കോഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, മൾട്ടിമീഡിയ സോഫ്റ്റ്‍വെയറുകൾ, ടൈപ്പ്റൈറ്റിംഗ് (സംസ്കൃതം) എന്നിവയിൽ അറിവ്. കുറഞ്ഞത് മൂന്ന് വർഷത്തെ ജോലിപരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധിഃ 36 വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്. വേതനംഃ പ്രതിദിനം 765/- (പ്രതിമാസം പരമാവധി 20,655/-). അപേക്ഷ ഫീസ്ഃ ജനറൽ (500/-), എസ്. സി. /എസ്. ടി. /പി. എച്ച്. (200/-). ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, മാർക്കിലിസ്റ്റുകൾ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സർവ്വകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21. വിലാസംഃ ദി രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം – 683574. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.