സംസ്കൃത സർവ്വകലാശാലയിൽ ഡി. ടി. പി. ഓപ്പറേറ്റർ

For full experience, Download our mobile application:
Get it on Google Play

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ഡി ടി പി ഓപ്പറേറ്റർ തസ്‌തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കെ. ജി. ടി. ഇ. അല്ലെങ്കിൽ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നും ടൈപ്പ്റൈറ്റിംഗ് ഹയർ (ഇംഗ്ലീഷ്, മലയാളം, ഹിന്ദി) യോഗ്യത നേടിയിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡാറ്റ എൻട്രിയിലും കൺസോൾ ഓപ്പറേഷൻസിലും സർട്ടിഫിക്കറ്റ് കോഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, മൾട്ടിമീഡിയ സോഫ്റ്റ്‍വെയറുകൾ, ടൈപ്പ്റൈറ്റിംഗ് (സംസ്കൃതം) എന്നിവയിൽ അറിവ്. കുറഞ്ഞത് മൂന്ന് വർഷത്തെ ജോലിപരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധിഃ 36 വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്. വേതനംഃ പ്രതിദിനം 765/- (പ്രതിമാസം പരമാവധി 20,655/-). അപേക്ഷ ഫീസ്ഃ ജനറൽ (500/-), എസ്. സി. /എസ്. ടി. /പി. എച്ച്. (200/-). ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, മാർക്കിലിസ്റ്റുകൾ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സർവ്വകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 21. വിലാസംഃ ദി രജിസ്ട്രാർ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം – 683574. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...