രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് ; ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി കേരള സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രപതി റാം നാഥ് കോവിന്ദിനു ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം കേരള സര്‍വകലാശാല തള്ളിയതായി റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ സര്‍ക്കാരിനും സിന്‍ഡിക്കറ്റിനും താല്‍പര്യമില്ലെന്ന മറുപടി വൈസ് ചാന്‍സലര്‍ ഡോ.വി.പി.മഹാദേവന്‍ പിള്ള രേഖാമൂലം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.

രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന് കേരള വിസിയെ വിളിച്ചു വരുത്തിയാണു ഗവര്‍ണര്‍ നിര്‍ദേശിച്ചത്. ഇക്കാര്യം രേഖാമൂലം നല്‍കുകയും ചെയ്തു. മുന്‍പ് കെ.ആര്‍.നാരായണനു ഡി ലിറ്റ് അനുവദിച്ച കീഴ്‍വഴക്കമുണ്ട്. ഗവര്‍ണറുടെ നിര്‍ദേശം വൈസ് ചാന്‍സലര്‍, സി‍ന്‍ഡിക്കറ്റ് അംഗങ്ങളെ അറിയിച്ചു. അവര്‍ ഭരണ നേതൃത്വത്തിന്റെ അഭിപ്രായം തേടി. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കാന്‍ താല്‍പര്യം ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണു വിസി ഗവര്‍ണറെ നേരില്‍ കണ്ട് രേഖാമൂലം വിവരം അറിയിച്ചത്.

ഇതിനു പിന്നാലെ സംസ്കൃത സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്കു ഡി ലിറ്റ് നല്‍കാനുള്ള തീയതി ഗവര്‍ണറും മരവിപ്പിച്ചു. മുന്‍ വിസി ഡോ.എന്‍.പി.ഉണ്ണി, നടി ശോഭന, ഡോ.ടി.എം.കൃഷ്ണ എന്നിവര്‍ക്കു ഡി ലിറ്റ് നല്‍കാനാണു സംസ്കൃത സര്‍വകലാശാല തീരുമാനിച്ചത്. ഇതു സംബന്ധിച്ച സിന്‍ഡിക്കറ്റ് യോഗത്തിന്റെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

താന്‍ ചാന്‍സലര്‍ പദവി വഹിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായെന്നു ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു. സിന്‍ഡിക്കറ്റ് യോഗം ചേരാതെയാണു തീരുമാനം എടുത്തത്. സിന്‍ഡിക്കറ്റ് ചേര്‍ന്നാല്‍ അംഗങ്ങളായ 6 സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് അവിടെ സര്‍ക്കാരിന്റെ അഭിപ്രായം പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാ‍ന്‍ യോഗം തന്നെ വേണ്ടെന്നുവച്ചെന്നാണ് ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...