ഡല്‍ഹി : തന്നെ പരസ്യമായി വിമര്‍ശിക്കേണ്ട കാനത്തിനെതിരെ ഡി.രാജ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരസ്യവിമര്‍ശനം തള്ളി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ നടപടിയല്ല എന്നും രാജ ഓർമ്മപ്പെടുത്തുന്നു.
പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഡി.രാജ ഡല്‍ഹിയില്‍ പറഞ്ഞു. ആനി രാജക്ക് വീണ്ടും പരസ്യപിന്തുണ നല്‍കി ഡി രാജ. സ്ത്രീസുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ ദേശീയ നേതാക്കള്‍ക്ക് അഭിപ്രായം പറയാം. ആനി രാജയുടെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പറിയിച്ചിട്ടില്ല, എന്നും രാജ പറഞ്ഞു.