ഏറ്റവും മികച്ച രീതിയിൽ പാർട്ടി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഡി രാജ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പാർട്ടി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകരമായ മാറ്റങ്ങൾക്ക് വിപ്ലവകരമായ പ്രവർത്തനം ആവശ്യമാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ കൂട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും ഡി രാജ പറഞ്ഞു. രാജ്യത്തെ ഫാസിസ്റ്റ് രാജ്യമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. ഇന്ത്യയിൽ ഒരു മതം മാത്രം മതിയെന്ന് പറയുന്നു.

സ്ഥിരതയുള്ള സർക്കാരിന് വോട്ട് ചെയ്യണമെന്നാണ് മോദി പറഞ്ഞത്. ഇന്ത്യയെ ഒരു പാർട്ടി മാത്രം ഉള്ള രാജ്യമാക്കി മാറ്റാനും കൂടിയാണ് ബിജെപിയുടെ ശ്രമം. ഇന്ത്യയുടെ വൈവിധ്യം ബിജെപിയും ആർഎസ്എസും തിരിച്ചറിയുന്നില്ല. ഭരണഘടന മൂല്യങ്ങൾ തകർക്കുകയാണ്. ജനാധിപത്യം അപകടത്തിലാണ്. ഇങ്ങനെ പോയാൽ ഇന്ത്യയുടെ ഭാവി എന്താകുമെന്നും പ്രസം​ഗത്തിൽ ഡി രാജ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക രം​ഗം തകർച്ചയിലാണ്. എല്ലാത്തിനും മോദി ​ഗ്യാരന്റി പറയുകയാണ്. മിസ്റ്റർ മോദി എന്താണ് നിങ്ങളുടെ ഗ്യാരന്റി? ഒരു ബോസിനെ പോലെയാണ് മോദി ഗാരന്റി പറയുന്നത്. ഭരണഘടനയ്ക്ക് ഭീഷണിയാണിത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണം. മതേതര ജനാധിപത്യ കക്ഷികൾ ഇതിനെതിരെ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...