ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍ പാര്‍ട്ടിയെയും ആദര്‍ശങ്ങളെയും വഞ്ചിച്ചുവെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. ‘കനയ്യ കുമാര്‍ ബിജെപി, ആര്‍എസ്‌എസ്, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നപ്പോള്‍ സംരക്ഷണം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. കനയ്യയ്‌ക്കൊപ്പം പാര്‍ട്ടി നിന്നു.
കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് കനയ്യ കുമാറിന് പ്രതിബദ്ധത ഇല്ലായിരുന്നു’, രാജ പറഞ്ഞു. കനയ്യ കുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.