വിവാഹ മോചനത്തിന് ശേഷം അധികകാലതാമസമില്ലാതെ പുനര്‍ വിവാഹം കഴിക്കാം ; കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാഹ മോചനക്കേസിലെ അപ്പീല്‍ തീര്‍പ്പാവും മുന്‍പ് പുനര്‍ വിവാഹം നടത്തുകയും അപ്പീല്‍ തള്ളുകയും ചെയ്താല്‍ കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി. കുടുംബകോടതി ഉത്തരവ് ശരിവെച്ചാല്‍, പുനര്‍വിവാഹം അപ്പീല്‍ സമര്‍പ്പിക്കുന്നതിന് മുന്‍പോ, അപ്പീല്‍ തള്ളിയതിനു ശേഷമോ എന്നതിന് പ്രസക്തിയില്ലെന്നും, ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് 15ന് വിരുദ്ധമല്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.

കുടുംബകോടതി ഉത്തരവിനെതിരെയുള്ള അപ്പീലില്‍ സ്റ്റേ നിലനില്‍ക്കെ ഭര്‍ത്താവ് വീണ്ടും വിവാഹിതനായെന്ന പരാതിയില്‍ ദ്വിഭാര്യത്വത്തിനെതിരെ പൊലിസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് ചക്കുംകണ്ടം സ്വദേശി മനോജ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. കുടുംബകോടതിയുടെ ഉത്തരവില്‍ സ്റ്റേ നിലനില്‍ക്കുമ്പോഴായിരുന്നു രണ്ടാം വിവാഹം. അപ്പീല്‍ നല്‍കാന്‍ വൈകുകയോ, അപ്പീല്‍ നിരസിക്കുകയോ ചെയ്താല്‍ ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടാം വിവാഹത്തിന് തടസമില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...