പീഡന കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അതേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ ശിവരാജിനെ പോലീസ് സ്പെഷല്‍ വിങ്​ അറസ്​റ്റുചെയ്​തു. രണ്ടുവര്‍ഷം മുമ്പാണ്​ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളിലായിരുന്നു ശിവരാജും.

കേസിന്‍റെ കാര്യം സംസാരിക്കാനെന്ന പേരില്‍ ശിവരാജ് പെണ്‍കുട്ടിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന് വീട്ടുക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി.

മാനഹാനി ഭയന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തി. ഇതിനാവശ്യമായ പണം പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയുടെ പിതാവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ സെപ്റ്റംബര്‍ 18 മുതല്‍ ഇരയായ പെണ്‍കുട്ടിയെയും മാതാവിനെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. തിരോധാനവുമായി ശിവരാജിന് ബന്ധമുണ്ടോയെന്ന സംശയമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...