നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. വന്ദേമാതരം ചർച്ചാ വിഷയമാക്കുന്നതിനൊപ്പം ജെൻസികളുമായുള്ള ആശയവിനിമയം കൂട്ടാൻ ബിജെപി തീരുമാനിച്ചു. കേന്ദ്രത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം രാഹുൽ ഗാന്ധി ആയുധമാക്കുമ്പോൾ ചർച്ച വന്ദേമാതരത്തിൽ നിറുത്താനുറച്ചിരിക്കുകയാണ് ബിജെപി. ഇന്നലെ ദില്ലിയിൽ നടന്ന് ദേശീയ ഭാരവാഹികളുടെ യോഗത്തിൽ വന്ദേമാതര ആലാപന വിവാദത്തിൽ കോൺഗ്രസിനെതിരെ പ്രമേയവും പാസാക്കിയിരുന്നു.

വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് തീരുമാനം വ‍‍ർഗീയ ശക്തികളെ പ്രീണിപ്പിക്കാനെന്നാണ് ബിജെപി ആരോപണം. ഒപ്പം യുവാക്കൾക്കിടയിലും ജനങ്ങൾക്കിടയിലും ഇതിൻ്റെ പ്രാധാന്യം എത്തിക്കാൻ രാജ്യവ്യാപക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഇന്നലെ ഉണ്ടായിരുന്നു. ഇതിന് പുറമേ അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും ചർച്ച നടന്നു.യുപിയിലടക്കം നേരത്തെ തയ്യാറെടുപ്പ് തുടങ്ങാനാണ് പ്രധാനമന്ത്രി നല്കിയിരിക്കുന്ന നിർദ്ദേശം. പ്രതിപക്ഷത്തിൻറേത് അരാജകത്വം പടർത്താനുള്ള തന്ത്രം എന്ന പ്രചാരണം ബിജെപി ശക്തമാക്കും.

ജെൻസികളിലേക്ക് കൂടുതൽ അടുക്കാനുള്ള പരിപാടികളും യോഗം ചർച്ച ചെയ്തു. സ്മൃതി ഇറാനിക്കടക്കം ഇതിൻറെ ചുമതല നല്കി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സേവന കാമ്പയിനും സംഘടിപ്പിക്കും. ശുചിത്വ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, ആരോഗ്യ ക്യാമ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഈ കാമ്പയിനൊപ്പം നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്ന കാലങ്ങളിൽ പ്രഖ്യാപിച്ച ക്ഷേമ പ്രവർത്തനങ്ങളും പദ്ധതികളും ഉയർത്തിക്കാട്ടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. എന്തായാലും ജെൻസി പ്രതിഷേധത്തിനു ശേഷമുള്ള അന്തരീക്ഷം വെല്ലുവിളി ഉയർത്തുന്നു എന്നത് ബിജെപിയും തിരിച്ചറിയുന്നു എന്ന സന്ദേശമാണ് നേതൃയോഗങ്ങളിലെ തീരുമാനങ്ങൾ നല്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....