വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മഞ്ചേശ്വരം കുളൂർ സ്വദേശി മുഹമ്മദ് സഫ്‌വാൻ ആണ് അറസ്റ്റിലായത്. ഭട്ടിപ്പദവിലെ വ്യാപാരിയായ ശുഹൈബ് മൊയിൻ ഷെയ്ഖിന് നേരെയായിരുന്നു വധശ്രമം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാറിലെത്തിയ നാലംഗ സംഘം കടയിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച സംഘം പിന്നീട് ശുഹൈബിന് നേരെ നേരെ വെടിയുതിർത്തു.

ശുഹൈബ് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. സംഭവം നടന്ന് വൈകുന്നേരം 5 മണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. ഈ സമയം കൊണ്ട് പ്രതികൾ കർണാടക അതിർത്തി കടന്നിരിക്കാമെന്നാണ് നിഗമനം.വ്യാപാരിയും അറസ്റ്റിലായ സഫാനും തമ്മിൽ നേരത്തെ വ്യക്തിവൈരാഗ്യങ്ങൾ ഉണ്ടായിരുന്നു. നേരിട്ട് ആക്രമണം നടത്തിയ നാലംഗ സംഘത്തിന് സഫാൻ കൊട്ടേഷൻ നൽകിയതാണോ എന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...