മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌. പോലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തോ എന്നതടക്കം കണ്ടത്താൻ വിശദ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. എന്നാൽ പ്രതികൾക്ക് പോലീസ് വസ്‌ത്രം വാങ്ങിനൽകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് കമ്മീഷണർ ഇന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിടും.

പാളയത്തെ കല്യാൺ ടെക്സ്‌റ്റയിൽസിൽ നിന്നും 68 ഷർട്ടുകളാണ് മ്യൂസിയം സ്‌റ്റേഷൻ വാങ്ങിയത്. എല്ലാ ഷർട്ടുകളും വാങ്ങി പോലീസുകാരുടെ പട്ടികയും പരിശോധിച്ചു. എസ്എച്ച്ഒ പ്രശാന്ത് എത്തുമ്പോൾ പ്രതികൾ സ്റ്റേഷനിലുണ്ടായിരുന്നു. പ്രതിയായ ഉണ്ണിയോട് സ്‌റ്റേഷന് മുന്നിൽ വെച്ച് ഐപി ബിനുവിനെ സ്റ്റേഷനുള്ളിൽവെച്ചും സംസാരിച്ചു. കേസിനെ കുറിച്ചായിരുന്നു സംസാരിച്ചതെന്ന് റിപ്പോർട്ട്. എസ്എച്ച്ഒ സ്റ്റേഷനിലുള്ളപ്പോഴാണ് പ്രതികൾ പുറത്ത് റീലിൻ്റെ ബാക്കി ചിത്രീകരിച്ചതെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു. സ്‌പെഷ്യൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ഐജിക്ക് കൈമാറി. ഐപി ബിനുവിൻ്റെ ഷർട്ടും പോലീസുകാർ ധരിച്ചിരുന്ന ഷർട്ടും നീലനിറമാണെങ്കിലും വ്യത്യസ്‌തകളുണ്ടെന്ന് റിപ്പോർട്ട്. പ്രതികളെ പിരിച്ചുവിടുന്നതിൽ എസ്എച്ച്ഒക്കും മറ്റ് പോലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നുതെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...