ഇ ഡി കേസ് പ്രതികളുടെ റീല്‍സ് ചിത്രീകരണം : ‘പ്രതികള്‍ ഭരണം മാറിയത് അറിഞ്ഞിട്ടില്ല’ ; കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇ ഡി കേസ് പ്രതികള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് റീല്‍സ് ചിത്രീകരിച്ചതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ഊഞ്ഞാലാടുകയും ചെണ്ടകൊട്ടുകയും ചെയ്തിട്ടുണ്ട്. ഭരണം മാറിയത് അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട് പോലീസില്‍. അതിന്റെ ദോഷമാണ്. നടപടി പോലീസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇദ്ദേഹത്തിന് മുണ്ടും ഷര്‍ട്ടും വാങ്ങിച്ചുകൊടുത്ത പൊലീസുകാര്‍ വരെയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലീസുകാരെ സ്റ്റേഷനിലിട്ട് തല്ലിയ വിദ്വാനാണ് ഈ ആഘോഷത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കക്ഷി. മന്ത്രി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേര് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് ഞാന്‍ പറയുന്നില്ല.

മ്യൂസിയം സ്റ്റേഷനില്‍ കോണ്‍ഗ്രസുകാരെ തല്ലുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന് കഴിഞ്ഞ 10 വര്‍ഷക്കാലം. ആ വിദ്വാന്‍ പറഞ്ഞിട്ടാണ് പഴയ കൗണ്‍സിലര്‍ക്ക് മുണ്ടും ഷര്‍ട്ടും വാങ്ങിക്കൊടുത്തത്. ആഭ്യന്തരവകുപ്പ് അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് – അദ്ദേഹം പറഞ്ഞു. ഇ ഡി കേസ് പ്രതികളായ ഐ പി ബിനു അടക്കമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം നടത്തി റീല്‍സ് ചിത്രീകരിച്ചത് വിവാദമായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ എഡിജിപി പി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ ഓണാഘോഷത്തിനൊപ്പം പങ്കുചേര്‍ന്നതില്‍ പോലീസിന് വീഴ്ച ഉണ്ടായെന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

സ്റ്റേഷനില്‍ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിര്‍ത്തി. ഒപ്പിടിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായി. ഇതടക്കമുള്ള കാര്യങ്ങള്‍ സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ട്. ദക്ഷിണ മേഖല IGക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിക്കും. ഭരണം മാറിയത് അറിയാത്ത ചിലയാളുകള്‍ ഇപ്പോഴും സേനയില്‍ ഉണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. അതിന്റെ ദോഷമാണെന്നും മന്ത്രിയുടെ പരിഹാസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...