പന്തളം : ഡി.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗം കുട്ടികൾക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരം പന്തളം എൻ.എസ്.എസ്. ഗേൾസ് ഹൈസ്‌കൂളിൽ നടന്നു. എൽ.പി.വിഭാഗത്തിൽ പന്തളം എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എസ്.ശ്രീപാർവതി, എച്ച്.വിനായക് എന്നിവർക്ക് ഒന്നാംസ്ഥാനവും അടൂർ എൻ.എസ്.എസ്. എൽ.പി.സ്‌കൂളിലെ മുഹമ്മദ് അനീഫ് സഫീഷ്, ആദിദേവ് എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. യു.പി.വിഭാഗത്തിൽ കുന്നം എൻ.എസ്.എസ്. യു.പി.എസിലെ എസ്.ശ്രീഹരി, ഗൗരി നന്ദന എന്നിവർക്ക് ഒന്നാംസ്ഥാനവും വി. കോട്ടയം എൻ.എസ്.എസ്. സ്‌കൂളിലെ എ.ആർ.അഭി ശ്രീനന്ദ, അതുൽ സതീഷ് എന്നിവർക്ക് രണ്ടാംസ്ഥാനവും ലഭിച്ചു.
ഹൈസ്‌കൂൾ വിഭാഗത്തിൽ ചൂരക്കോട് എൽ.എസ്.എസ്. ഹൈസ്‌കൂളിലെ സി.ദേവനന്ദ, ജി.ശ്രീലക്ഷ്മി എന്നിവർ ഒന്നാംസ്ഥാനവും ചാലാപ്പള്ളി എൽ.എസ്.എസ്. ഹൈസ്‌കൂളിലെ അക്ഷയ എ.നായർ, അർജുൻ രാജ് എന്നിവർ രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എസ്.സൂര്യകിരൺ, ദേവിക ജി.ഓമനക്കുട്ടൻ എന്നിവർ ഒന്നാംസ്ഥാനവും പന്തളം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ ജെ.നിതിൻ കൃഷ്ണ, മനുവന്ദന എന്നിവർ രണ്ടാംസ്ഥാനവും നേടി. ക്വിസ് മത്സരം ഡി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് ജി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം എൻ.എസ്.എസ്. പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻ കുട്ടി നിർവഹിച്ചു. വി.എ.ബിജുകുമാർ, ജി.ജയശ്രീ, പി.എസ്.ശ്യാംകുമാർ, കെ.ആർ.ഗീതാദേവി, വി.രതീദേവി, അനിലജ് തുടങ്ങിയവർ പ്രസംഗിച്ചു.