പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവർ ; ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം. പാർട്ടിയുടെ കൺവെൻഷൻ ബുധനാഴ്ച പാലക്കാട് വെച്ച് നടക്കാനിരിക്കെയാണ് നിർണായക തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഇതോടെ പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥി എംഎം മിൻഹാജിനെ ഉടൻ ഔദ്യോഗികമായി പിൻവലിക്കും. പാലക്കാട് യുഡിഎഫിനെ പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി. ഇതിനായി യുഡിഎഫ് നേതാക്കളുമായും പിവി അൻവർ ചർച്ച നടത്തിയതായാണ് സൂചന.

ഔദ്യോഗിക പ്രഖ്യാപനം കൺവെൻഷന് ശേഷം പി വി അൻവർ പ്രഖ്യാപിച്ചേക്കും. യുഡിഎഫ് നേതാക്കൾ സമീപിച്ചതായി പി വി അൻവർ തന്നെ റിപ്പോർട്ടറിനോട് തുറന്നുസമ്മതിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പൊതുവായി ഇൻഡ്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി നിൽക്കണമെന്നാണ് തന്റെ ഇപ്പോഴത്തെയും ആവശ്യം. എന്നാൽ പാലക്കാടും ചേലക്കരയിലും നിർണായകമായ തീരുമാനങ്ങൾ എടുത്തേ മുന്നോട്ടുപോകാനാകൂ എന്നും പി വി അൻവർ പറഞ്ഞു. വിട്ടുവീഴ്ചകൾ ചെയ്യണമെന്നുപറഞ്ഞ് ആളുകൾ തന്നെയും തന്റെ അനുയായികളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ത്യാഗിയാകുമോ എന്നത് ഉടൻ തീരുമാനിക്കുമെന്നും പിൻവലിക്കേണ്ട എന്നാണ് തന്റെ മനസിലുള്ളതെന്നും പി വി അൻവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...