കോഴഞ്ചേരി : എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ സ്ഥാപക സെക്രട്ടറിയും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന ഡി. സുരേന്ദ്രൻ കർമ്മരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നെന്നും ഏർപ്പെട്ട മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു പറഞ്ഞു. എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ ഓഫീസിൽ കൂടിയ 8-ാമത് ഡി. സുരേന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയനിലെ നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ് കോഴഞ്ചേരി യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്‌കർ, രാജൻ കുഴിക്കാല, പ്രേംകുമാർ മുളമൂട്ടിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സോജൻ സോമൻ, സെക്രട്ടറി അഖിൻ ചെറുകോൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സുഗതൻ പൂവത്തൂർ സ്വാഗതവും സിനു എസ്. പണിക്കർ നന്ദിയും പറഞ്ഞു.