Wednesday, May 7, 2025 11:20 am

മൊബൈല്‍ – ഇന്റര്‍നെറ്റ് ബാങ്കിങ് വഴി കൈമാറാന്‍ സാധിക്കുന്ന പണമിടപാടിന്റെ പരിധി ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് എളുപ്പം ഫണ്ട് കൈമാറാന്‍ സാധിക്കുന്ന ഐഎംപിഎസ് സംവിധാനത്തിന്റെ ഇടപാട് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവില്‍ രണ്ടുലക്ഷം രൂപ വരെ മാത്രമേ ഒറ്റ ഇടപാടില്‍ കൈമാറാന്‍ സാധിക്കൂ. എന്നാല്‍ ഇത് അഞ്ചുലക്ഷം രൂപ വരെ ഉയര്‍ത്താനാണ് റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയസമിതി തീരുമാനിച്ചത്.

2010ലാണ് പണം വേഗത്തില്‍ കൈമാറാന്‍ സാധിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ ഐഎംപിഎസ് സംവിധാനം ആരംഭിച്ചത്. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, എസ്എംഎസ് തുടങ്ങി വിവിധ വഴികളിലൂടെ ഫണ്ട് കൈമാറ്റം നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ഐഎംപിഎസ്. ഐഎംപിഎസ് വഴിയുള്ള ഫണ്ട് കൈമാറ്റം സുരക്ഷിതമാണ്. സാമ്പത്തികമായി ഏറെ ലാഭകരവും ആണ്.

അതിനാല്‍ ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്ന സംവിധാനമാണിത്. അതിനിടെ പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യ പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ട എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശനിരക്കായ റിപ്പോ നാലുശതമാനമായി തുടരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഡിടിഎഫ് ജില്ലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു

0
പത്തനംതിട്ട : മേയ്‌ 20-ന് രാജ്യവ്യാപകമായി കേന്ദ്ര ട്രേഡ് യൂണിയനുകൾ...

വേലുത്തമ്പി ദളവയുടെ 260-ാം ജന്മദിനാചരണം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിൽ നടന്നു

0
മണ്ണടി : വേലുത്തമ്പി ദളവയുടെ 260-ാം ജന്മദിനാചരണം മണ്ണടി വേലുത്തമ്പി...

നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്‍റെ പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂർ : അമിത് ഷാ

0
ദില്ലി : ഓപറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ...

വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണി തുടങ്ങി

0
കവിയൂർ : വാക്കേക്കടവ്-ഉത്ഥാനത്തുപടി പാതയുടെ പണി തുടങ്ങി. വാക്കേക്കടവ്...