പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധ നടപടി : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയുടെ അന്നദാതാക്കളായ കര്‍ഷകര്‍ നടത്തുന്ന സമരത്തെ ചോരയില്‍ മുക്കി കൊല്ലുന്നതിന് ഭരണ നേതൃത്വം നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് യു.പി യിലെ ലഖിംപൂരിലെ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവമെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുവാന്‍ എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനതിട്ട ഹെഡ് പോസ്റ്റോഫിസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ജനാധിപത്യവും പൗരവാകാശങ്ങളും ധ്വംസിച്ച് കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ഏകാധിപത്യ ഭരണകൂടങ്ങള്‍ ചരിത്രത്തിന്‍റെ ചവിട്ട് കൊട്ടയില്‍ എറിയപ്പെട്ടിട്ടുള്ളതിന്‍റെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. പാര്‍ലമെന്‍റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ചര്‍ച്ചപോലും കൂടാതെ പാസ്സാക്കിയ കര്‍ഷകദ്രോഹ ബില്ല് പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയേയും കോണ്‍ഗ്രസ് നേതാക്കളേയും നിശബ്ദരാക്കി സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ ജനാധിപത്യ ഇന്ത്യ എന്തുവിലകൊടുത്തും നേരിടുമെന്ന് ആന്‍റോ ആന്‍റണി എം.പി മുന്നറിയിപ്പ് നല്‍കി. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.ശിവദാസന്‍ നായര്‍, പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി.മോഹന്‍രാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ സാമുവല്‍ കിഴക്കുപുറം, ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...