മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി കരാറുകാരൻ

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ രൂപപ്പെട്ട വൻ ഗർത്തം പത്തനംതിട്ട മീഡിയ പുറത്തുവിട്ട വാർത്തയെ തുടർന്ന് അടച്ചു. ഇടമൺ സോബാർ പള്ളിക്കു സമീപം റോഡിന്‍റെ വശത്ത് രൂപപ്പെട്ടിരുന്ന അപകടകരമായ കുഴിയാണ് കരാറുകാരൻ മെറ്റൽ നിരത്തി മൂടിയത്. റോഡിന്‍റെ വശം കോൺക്രീറ്റ് ചെയ്തതിന് പിന്നാലെ പെയ്ത കനത്ത മഴയിലാണ് കോൺക്രീറ്റ് മിശ്രിതം ഒഴുകിപ്പോയി വലിയ ഗർത്തം രൂപപ്പെട്ടത്. കോൺക്രീറ്റ് ഒലിച്ചുപോയി കുഴി രൂപപ്പെട്ടിട്ടും ഇത് മൂടാനോ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ അധികൃതർ തയ്യാറായിരുന്നില്ല.

ഇതുമൂലം രാത്രി സമയങ്ങളില്‍ ഉള്‍പ്പടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ വലിയ സാധ്യതയുണ്ടായിരുന്നു. റോഡിലെ ഈ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ‘പത്തനംതിട്ട മീഡിയ’ വാർത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കരാറുകാരൻ അടിയന്തരമായി ഇടപെട്ട് ഗർത്തത്തിൽ മെറ്റൽ നിരത്തി താത്കാലികമായി അപകടഭീഷണി ഒഴിവാക്കിയത്. നിലവിൽ മെറ്റൽ ഇട്ട് കുഴി മൂടിയിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് സുരക്ഷിതമായ രീതിയിൽ വശം പുനർനിർമിച്ച് അപകട ഭീതി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...