സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റോഡ് സുരക്ഷ യോഗം ചേര്‍ന്നു
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ റോഡ് സുരക്ഷ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം ആര്‍ .രാജലക്ഷ്മി, ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലൈ 25ന് രാവിലെ 11.30 ന് മണ്ണാറകുളഞ്ഞി മുതല്‍ തീര്‍ഥാടന പാതയില്‍ റോഡ് പരിശോധന നടത്തുവാനും യോഗം തീരുമാനിച്ചു.

ജില്ലാ വികസന സമിതി യോഗം ജൂലൈ 25ന്
ജില്ലാ വികസന സമിതി യോഗം ജൂലൈ 25ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

റിസോഴ്‌സ് അധ്യാപക നിയമനം
‘ഇംഗ്ലീഷ് ലാംഗ്വേജ് എന്‍റ് റീച്ച്മെന്‍റ് പ്രോഗ്രാം 2026-27’ പദ്ധതിയിലേക്ക് റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. ബി.എ ഇംഗ്ലീഷ് ബിരുദവും ടി.ടി.സി/ ഡി.എഡ്/ ഡി.എല്‍.എഡ്/ ബി.എഡ് ഇംഗ്ലീഷ് യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 28ന് രാവിലെ 10.30 ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ തിരുവല്ലയിലുള്ള കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0469 2600181.

സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 29 ന് നടത്തും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളേജില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഓണ്‍ലൈനായോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ ജൂലൈ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. കമ്മ്യൂണിറ്റി റിസര്‍വേഷന്‍ ലഭിക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് തഹസില്‍ദാര്‍ നല്‍കുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം. ഫോണ്‍ : 0469 2650228.

കള്ള് വ്യവസായ ക്ഷേമനിധി അംഗങ്ങള്‍ മസ്റ്ററിങ് നടത്തണം
കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട തൊഴിലാളി/കുടുംബ/സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ സെപ്തംബര്‍ 30നകം വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ബയോമെട്രിക്ക് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ക്ഷേമനിധി ബോര്‍ഡില്‍ സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള എല്ലാ മാസവും ഒന്ന് മുതല്‍ 20 വരെ സൗകര്യമുണ്ടാകും. എന്നാല്‍ മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0469 2603074.

‘സര്‍ട്ടിഫിക്കറ്റ് ഇന്‍ റിഥമിക് ഫിറ്റനസ് ട്രെയിനിംഗ്’ അപേക്ഷ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ റിഥമിക് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. ആറ് മാസമാണ് കോഴ്‌സ് കാലാവധി. ഉയര്‍ന്ന പ്രായപരിധി ഇല്ല. എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക്. തിരുവല്ല പൈത്രക് സ്‌കൂള്‍ ഓഫ് യോഗയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍ : 8606031784.

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് അധ്യയന വര്‍ഷത്തിലെ എം.ബി.ബി.എസ് / ബി.ഡി.എസ് കേന്ദ്ര പൂള്‍ പദ്ധതിയില്‍ നിന്നുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2961104.

കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു. യോഗ്യത : സോഷ്യല്‍ വര്‍ക്ക് സോഷ്യോളജി/ സൈക്കോളജി/ജെന്‍ഡര്‍ സ്റ്റഡിസ്/വിമന്‍സ് സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 22 – 45. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 6ന് രാവിലെ 10.30 ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0469 2614387.

സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍റ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് ഡേറ്റാ സയന്‍സ്, ബി.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.കോം അക്കൗണ്ടിംഗ്, ബി.എസ്.സി അക്വാകള്‍ച്ചര്‍, എം.എസ്.സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കു സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ : 7034612362, 9446800549, 9526548484.

എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രശ്‌നോത്തരി ജൂലൈ 31ന്
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് എച്ച്.ഐ.വി/എയ്ഡ്‌സിനെക്കുറിച്ച് അവബോധം നല്‍കുന്നതിന് ജൂലൈ 31 രാവിലെ 10.30 ന് കളക്ടറേറ്റിലെ പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല പ്രശ്‌നോത്തരി സംഘടിപ്പിക്കും. അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായാണ് മത്സരങ്ങള്‍. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ എട്ട്, ഒമ്പത്, 11 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്‌കൂളില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിനാണ് അര്‍ഹത. പൊതു ആരോഗ്യം, കൗമാര ആരോഗ്യം, ആര്‍ത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമം, ലഹരി ഉപയോഗം, സന്നദ്ധ രക്തദാനം, സര്‍ക്കാര്‍ ആരോഗ്യ പരിപാടികള്‍ എന്നിവയാണ് പ്രശ്‌നോത്തരിയിലെ വിഷയങ്ങള്‍. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 4000, 3000 രൂപ വീതമാണ് സമ്മാനം. ആദ്യ സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സ്‌കൂളിലെ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ മുഖേന വിദ്യാര്‍ഥികള്‍ ജൂലൈ 29 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9496109189, 9633975603.

സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സി.സി.ടി.വി, സെക്യൂരിറ്റി അലാറം, ഫയര്‍ അലാറം, സ്‌മോക്ക് ഡിറ്റക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍ ആന്‍റ് സര്‍വീസസിന്‍റെ 14 ദിവസത്തെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-49. പ്രവേശനത്തിന് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2992293, 0468 2270243, 8330010232.

ഗതാഗത നിരോധനം
വലിയകാവ് റിസര്‍വ് റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ജൂലൈ 25, 27 തീയതികളില്‍ ചിറക്കപ്പടി തേറോലില്‍ മുതല്‍ വലിയകാവ് വെയ്റ്റിംഗ് ഷെഡ് വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിക്കുമെന്ന് റാന്നി നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04735 224757.

ഐ.ടി.ഐ പ്രവേശനം
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഏതാനും സീറ്റുകളില്‍ ഒഴിവുണ്ട്. ജൂലൈ 25ന് വൈകിട്ട് അഞ്ച് വരെ ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷിക്കാം. എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നിവയിലാണ് പ്രവേശനം. ഫോണ്‍ : 04735 296090.

ഗതാഗത നിരോധനം
പൈപ്പ് കല്‍വെര്‍ട് പ്രവൃത്തി നടക്കുന്നതിനാല്‍ ഒഴുവാന്‍പാറ മുതല്‍ ജണ്ടയ്ക്കല്‍ വരെയുള്ള ഭാഗത്ത് ജൂലൈ 25ന് ഗതാഗതം നിരോധിക്കുമെന്ന് റാന്നി നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04735 224757.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം; ഇടുക്കിയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി

0
നെടുങ്കണ്ടം: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ്...

നിയമസംവിധാനത്തെ വെല്ലുവിളിച്ചതിന് നടപടി; കോതമംഗലം സിഐ ഭീഷണി കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

0
കൊച്ചി: കോതമംഗലം സി ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ്...

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ; സിന്ധു നദീജല കരാർ മരവിപ്പിക്കൽ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം

0
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം....

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരിയുമായി വാക്കുതർക്കം; എംഎൽഎയുടെ മകൾ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം

0
ബംഗളൂരു: കർണാടകയിൽ പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചതായി പരാതി. മാണ്ഡ്യ...