മധ്യപ്രദേശ് : വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചുവെന്ന സംശയത്തിന്‍റെ പേരില്‍ പതിനൊന്നുകാരനായ ദളിത് ബാലനെ മരത്തിൽ കെട്ടിയിട്ട് തല്ലിയ ക്ഷേത്ര പൂജാരിക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിന്‍റെ പരിസരത്താണ് സംഭവം. കുട്ടി കരയുന്ന സഹായം വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് പൂജാരിക്കെതിരെ കേസെടുത്തു.
കുട്ടി ഓടിപ്പോകാതിരിക്കാനാണ് കെട്ടിയിട്ടതെന്നും രാകേഷ് പോലീസിനോട് പറഞ്ഞു. ക്ഷേത്ര ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയെ പൂജാരി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയാണ് ഉണ്ടായതെന്ന് കുടുംബം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. കുട്ടിയുടെ പിതാവ് നൽകിയ പരാതില്‍ രാകേഷ് ജെയിനിനെതിരെ മോത്തി നഗർ പോലീസ് കേസെടുത്തു. കുറ്റാരോപിതനായ പൂജാരിക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും വിഷയം അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.