പത്തനംതിട്ട : വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതുരംഗത്തും കടന്നുവരാൻ ദളിത് ക്രൈസ്തവർക്ക് കഴിയണമെന്നും സാഹിത്യകാരനായ ഡോ. വിനിൽ പോൾ പറഞ്ഞു. കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സി ഡി സി) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കുമായി ബിഷപ്പ് ജേക്കബ്ബ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ മാന്യമായ സംവരണം ലഭിക്കാത്ത ഏക വിഭാഗം ദളിത് ക്രൈസ്തവർ മാത്രമാണ്. ഇവർക്കായി സർക്കാർ നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ്റെ നിർദ്ദേശങ്ങൾ ലഭിച്ചിട്ട് കാലങ്ങളായെങ്കിലും അവ ചർച്ചക്ക് എടുക്കുക പോലും ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന അഡ്വൈസർ ഡോ. സൈമൺ ജോൺ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ പാസ്റ്റർ ഷാജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോൺ സാമുവേൽ, അഡ്വ.റവ. പി ഡി ജോസഫ്, സംസ്ഥാന കൺവീനർ ജോസഫ് മത്തായി, രാജൻ ഏബ്രഹാം, മേജർ സാം മാത്യു, ദീനാമ്മ പീറ്റർ, എത്സമ്മ സാലു, ജിനു സി ജോൺ,
ടി.എന്‍ തങ്കച്ചൻ, സാഗർ കെ സാം, ബ്ലസി സാറ അനി, സാറാമ്മ, ദിവ്യ ബിനു, എന്നിവർ പ്രസംഗിച്ചു.
പ്രസിദ്ധ കരിയർ വിദഗ്ദരായ ഡോ.റോജസ് ജോസ് ആലപ്പുഴ, എസ് ജെ സാംസൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്‍കി.