തിരുവല്ല: സാമൂഹിക മാധ്യമം മുഖേനെ മഹാത്മ അയ്യന്‍കാളിയെ അപമാനിച്ച സൈബര്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് കോഡിനേഷന്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷനു മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ എ കെ പി എം എസ് സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം സന്തോഷ് കുമാര്‍ വിലങ്ങു പറമ്പില്‍ ഉദ്ഘാടനം ചെയ്യ്തു. സി എസ് ഡി എസ് തിരുവല്ല താലൂക്ക് പ്രസിഡന്റ് മാത്യു സൈമണ്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ ബിജിമോന്‍ ചാലാക്കേരി, അഡ്വ. പി എ പ്രസാദ്, ഏകലവ്യന്‍ ബോധി, രാജന്‍ വളഞ്ഞവട്ടം, ബാലകൃഷ്ണന്‍ പനയില്‍, ബ്രില്യന്റ് മാത്യു, സുധാ വിജയകുമാര്‍, സജി കെ ചേരമന്‍, മധു നെടുമ്പാല, മഹാത്മാ ഇത്തിത്താനം, തോമസ് മാത്യൂ ,അജി എം ചാലാക്കേരി, മധു സാഗര്‍ എന്നിവര്‍ സംസാരിച്ചു. അയ്യങ്കാളിയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പട്ടികജാതി നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം വന്‍ പ്രതിഷേധം സംഘടിപ്പിക്കും എന്ന് യോഗം മുന്നറിയിപ്പ് നല്‍കി.