അയ്യന്‍കാളിയെ അപമാനിച്ചയാളെ ശിക്ഷിക്കണം ; പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി ദളിത് കോഡിനേഷന്‍ കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സാമൂഹിക മാധ്യമം മുഖേനെ മഹാത്മ അയ്യന്‍കാളിയെ അപമാനിച്ച സൈബര്‍ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് കോഡിനേഷന്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷനു മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ എ കെ പി എം എസ് സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം സന്തോഷ് കുമാര്‍ വിലങ്ങു പറമ്പില്‍ ഉദ്ഘാടനം ചെയ്യ്തു. സി എസ് ഡി എസ് തിരുവല്ല താലൂക്ക് പ്രസിഡന്റ് മാത്യു സൈമണ്‍ അധ്യക്ഷത വഹിച്ചു.

നേതാക്കളായ ബിജിമോന്‍ ചാലാക്കേരി, അഡ്വ. പി എ പ്രസാദ്, ഏകലവ്യന്‍ ബോധി, രാജന്‍ വളഞ്ഞവട്ടം, ബാലകൃഷ്ണന്‍ പനയില്‍, ബ്രില്യന്റ് മാത്യു, സുധാ വിജയകുമാര്‍, സജി കെ ചേരമന്‍, മധു നെടുമ്പാല, മഹാത്മാ ഇത്തിത്താനം, തോമസ് മാത്യൂ ,അജി എം ചാലാക്കേരി, മധു സാഗര്‍ എന്നിവര്‍ സംസാരിച്ചു. അയ്യങ്കാളിയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പട്ടികജാതി നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം വന്‍ പ്രതിഷേധം സംഘടിപ്പിക്കും എന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...