ലഖ്നോ: 40 വയസുള്ള ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. യു.പിയിലെ ബന്ദയിലാണ് കൊടും ക്രൂരത നടന്നത്. പൊടിമില്ല് വൃത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്കുമാര്‍ ശുക്ല എന്ന വ്യക്തിയുടെ വീട്ടിലെത്തിയതായിരുന്നു യുവതി. കുറെ നേരമായിട്ടും അമ്മയെ കാണാതായതോടെ 20 വയസുള്ള മകള്‍ അമ്മയെ തേടിയെത്തിയപ്പോള്‍ വീട്ടിലെ മുറിയില്‍ നിന്ന് അമ്മയുടെ അലറിക്കരച്ചില്‍ കേട്ടു. എന്നാല്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് മുറി തുറന്നപ്പോള്‍ മൂന്നു ഭാഗങ്ങളായി മുറിച്ച നിലയില്‍ അമ്മയുടെ മൃതദേഹം കിടക്കുന്നത് പെണ്‍കുട്ടികണ്ടു. തുടര്‍ന്ന് ഉടൻ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. രാജ്കുമാര്‍ ശുക്ല, ഇയാളുടെ സഹോദരൻമാരായ ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നുപേരും ഒളിവിലാണ്.
സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു. ”ഹൃദയം നടുക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. യു.പിയിലെ സ്ത്രീകള്‍ ഭയചകിതരും രോഷാകുലരുമാണ്.”-എന്നാണ് അഖിലേഷ് യാദവ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അക്രമിസംഘം വാരാണസി ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയുടെ വസ്ത്രമുരിഞ്ഞ് വീഡിയോ എടുക്കാൻ ശ്രമിച്ചത് നിയമ സംവിധാനത്തിന്റെ മുഖത്തേറ്റ അടിയാണെന്നും ബി.ജെ.പിയുടെ കള്ളങ്ങളാണ് മറനീക്കി പുറത്തുവരുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു. യു.പിയിലെ സ്ത്രീകള്‍ക്ക് ബി.ജെ.പി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. ഈ സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.