വിഭാഗീയതയുടെ തുടക്കക്കാരൻ വിഎസ് ; ഗുരുതര ആരോപണവുമായി എംഎം ലോറൻസിൻ്റെ ആത്മകഥ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഎസ് അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎം ലോറൻസ്. വിഭാഗീയതയുടെ തുടക്കക്കാരൻ വി.എസ്. ആണെന്ന് ലോറൻസ് ആരോപിച്ചു. എതിരാളികളെ തെരഞ്ഞുപിടിച്ച് വിഎസ് പ്രതികാരം ചെയ്യുമെന്നും നാളെ പുറത്തിറങ്ങാനിരിക്കുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിൽ ലോറൻസ് ആരോപിക്കുന്നു. പച്ചക്കുതിര എന്ന മാസികയിലൂടെ പുറത്തുവന്ന പ്രസക്തഭാഗങ്ങളിലാണ് ഈ പരാമർശങ്ങൾ ഉള്ളത്. ഗുരുതര ആരോപണമാണ് എംഎം ലോറൻസ് വിഎസിനെതിരെ ഉന്നയിക്കുന്നത്. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയത് വിഎസ് ആണ്. വ്യക്തിപ്രഭാവം ഉണ്ടാക്കാൻ വിഎസ് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ എകെജി സെന്റിൽ ഇഎംഎസ് വരുന്നതിൽ എതിർപ്പായിരുന്നു.

എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എപി വർക്കിയെ വിഭാഗീയതയ്ക്ക് വേണ്ടി ഉപയോഗിച്ചു. കോഴിക്കോട് സമ്മേളനം മുതൽ പിണറായി വിജയനും വിഎസും ഒരുമിച്ചായിരുന്നു. അവർ കൃത്യമായ പ്ലാനിങ്ങോടെ ഒരു വിഭാഗത്തെ ഒഴിവാക്കാൻ ശ്രമിച്ചു . മലപ്പുറം സമ്മേളനത്തിലാണ് ആ ബന്ധം അവസാനിച്ചത് എന്നും ലോറൻസ് ആത്മകഥയിൽ ആരോപിക്കുന്നു. ആലപ്പുഴ സമ്മേളനത്തിൽ വിഎസ് പികെ ചന്ദ്രാനന്ദനെതിരെ തിരിഞ്ഞപ്പോൾ മറുപടി നൽകേണ്ടി വന്നു. പാലക്കാട് സമ്മേളനത്തിൽ 16 പേരെ കരുതിക്കൂട്ടി തോൽപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് 11 പേരെ ഒഴിവാക്കിയെന്നും ലോറൻസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...