കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ ദല്ലാള്‍ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ.പി.ജയരാജന്‍ പങ്കെടുത്തത് വിവാദമാകുന്നു. സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെ.വി. തോമസിനോടൊപ്പമായിരുന്നു ഇ.പി. ജയരാജൻ വിവാദ ദല്ലാളിന്റെ വസതിയിൽ എത്തിയത്.
സിപിഎമ്മിന് തലവേദന സൃഷ്ടിച്ച ലാവലിന്‍ കേസ്, വിഴിഞ്ഞം തുറമുഖം തുടങ്ങി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് അടക്കമുള്ള പ്രശ്നങ്ങളില്‍ നന്ദകുമാറിന്റെ പങ്ക് വളരെ വലുതായിരുന്നു. ഈ രീതിയിലുള്ള വിവാദ വ്യക്തിയുടെ വീട്ടിലെ പരിപാടിയിലാണ് പ്രതിരോധജാഥ ഒഴിവാക്കി ജയരാജന്‍ പങ്കെടുത്തത്. താന്‍ ഒരു അസുഖമായി കിടക്കുന്ന പാര്‍ട്ടി നേതാവിനെ കാണാന്‍ പോയതാണ് എന്നാണ് ഇ.പി.പ്രതികരിച്ചത്. ജാഥയില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുന്നത് വിവാദമായതോടെ പ്രതിരോധ ജാഥയില്‍ ഇന്നു കോഴിക്കോട് പങ്കെടുക്കാനാണ് ഇപിയുടെ തീരുമാനം.
സിപിഎം നേതാവ് എന്നതിലുപരി ഇടതുമുന്നണി കണ്‍വീനര്‍ കൂടിയാണ് ഇ.പി. പ്രതിരോധ ജാഥ കണ്ണൂരിലെത്തിയപ്പോഴും എൽ.ഡി.എഫ്. കൺവീനർ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇ.പിയുടെ അസാന്നിധ്യം ഏറെ ചർച്ചയായത്. എന്നാൽ ജാഥയുടെ ഭാഗമല്ലാത്തത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നായിരുന്നു ഇ.പി. പറഞ്ഞ മറുപടി. കാസര്‍കോട്ടും കണ്ണൂരും ജാഥ പിന്നിട്ട് വയനാട്ടിലെത്തിയിട്ടും ഇതുവരെ ഇ.പി ജാഥയുടെ ഭാഗമോ ആയിട്ടില്ല.
ഇടതുമുന്നണി കണ്‍വീനര്‍ സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുന്നതാണ് പാര്‍ട്ടിയ്ക്ക് പ്രതിസന്ധി തീര്‍ക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതാണ് പ്രതിരോധ ജാഥ. ഇതില്‍ പങ്കെടുക്കാതെ മറ്റൊരു പരിപാടിയിൽ എങ്ങനെ ഇ.പി. പങ്കെടുത്തു എന്ന ചോദ്യമാണ് പാർട്ടിയേയും വെട്ടിലാക്കുന്നത്. ഇതൊഴിവാക്കാനാണ് ജാഥയില്‍ പങ്കെടുക്കാനുള്ള ഇപിയുടെ തീരുമാനം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.