യാത്രക്കാരന് ഇൻഡിഗോ എയർലൈൻസ് 11,500 രൂപാ നഷ്ടപരിഹാരം നൽകാന്‍ പത്തനംതിട്ട ഉപഭോക്തൃ കോടതി വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇൻഡിഗോ എയർലൈൻസ് യാത്രക്കാരനായ സുപ്രീംകോടതി അഭിഭാഷകന് 11,500 രൂപാ വിമാനകമ്പിനി നഷ്ടപരിഹാരം നൽകാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധിച്ചു.
സുപ്രീംകോടതി അഭിഭാഷകാനായ ഇടയാറൻമുള മുട്ടത്തു വീട്ടിൽ പി. വേണുഗോപാല്‍ നല്‍കിയ ഹർജി തീര്‍പ്പാക്കിയാണ് കമ്മീഷന്‍ വിധി പ്രഖ്യാപിച്ചത്. 2019 ഫെബ്രുവരിയില്‍ ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക്  ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തില്‍ 4,500 രൂപക്ക്  ടിക്കറ്റ് ബുക്കുചെയ്തതുമായി ബന്ധപ്പെട്ടാണ് ഹര്‍ജി. ഫെബ്രുവരി 21ന് ഇൻഡിഗോ എയർലൈൻസിന്റെ ആഫീസിൽ നിന്നും ബുക്ക് ചെയ്ത ടിക്കറ്റ്, വിമാനം  കാൻസൽ ചെയ്തതിനാല്‍  ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യുകയാണെന്നും മെസ്സേജ് കിട്ടി. എന്നാൽ പലപ്രാവശ്യം ഇദ്ദേഹം ആവശ്യപ്പെട്ടിട്ടും വിമാന കമ്പനി ടിക്കറ്റ് ചാർജ് ആയ 4,500/- രൂപാ റീഫണ്ട് ചെയ്തു നല്‍കിയില്ല.

ഇതേതുടര്‍ന്നാണ്‌ അഡ്വ. വേണുഗോപാൽ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിക്ക് നോട്ടീസ് അയച്ചു. അഭിഭാഷകൻ മുഖേന ഹാജരായ എതിർകക്ഷി അവരുടെ വാദങ്ങളും തെളിവുകളും ഹാജരാക്കുകയുണ്ടായി. ഇരു ഭാഗത്തേയും വിസ്തരിച്ച കമ്മീഷൻ ഹർജിഭാഗം ഉന്നയിച്ച വാദങ്ങളും തെളിവുകളും ശരിയാണെന്ന് കണ്ടെത്തുകയും  ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ  ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ റദ്ദു ചെയ്ത ടിക്കറ്റ് ചാര്‍ജ് ഉൾപ്പെടെ 11,500 രൂപ ഹർജികക്ഷിക്ക് കൊടുക്കാൻ ഉത്തവിടുകയായിരുന്നു. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...