മൊബൈൽ ഫോണുകൾക്ക് ഭീഷണിയായി ‘ഡാം’ മാൽവെയർ; മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസി

For full experience, Download our mobile application:
Get it on Google Play

മൊബൈൽ ഫോണുകളിൽ പുതിയ വൈറസ് ആക്രമണം റിപ്പോർട്ട് ചെയ്തു. ‘ഡാം’ എന്ന മാൽവെയറാണ് സെൽ ഫോൺ ഉപഭോക്താക്കൾക്ക് ഭീഷണിയായിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് ഡൗൺലോഡാകുന്ന ഡാം മാൽവെയർ ഫോണിലെ ആന്റ്-വൈറസ് പ്രോഗ്രാമുകളെ തകർക്കുകയും മൊബൈൽ ഫോണിൽ റാൻസംവെയർ നിക്ഷേപിക്കുകയും ചെയ്യും. ഇതോടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഹിസ്റ്ററി, ക്യാമറ, കോണ്ടാക്ട്‌സ് എന്നിവയിലെ വിവരങ്ങളെല്ലാം തട്ടിപ്പുകാർ തട്ടിയെടുക്കും. ഇതിന് പുറമെ സ്‌ക്രീൻഷോട്ടുകൾ എടുക്കാനും ഫയലുകൾ അപ്ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമെല്ലാം ഡാം എന്ന മാൽവെയറിന് കഴിയും.

സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോൾ, മെസേജ് എന്നിവ സ്വീകരിക്കാതെ ഇരിക്കുന്നത് മാൽവെയർ ആക്രമണത്തിൽ നിന്ന് തടയാൻ സാധിക്കുമെന്ന് കേന്ദ്ര ഏജൻസി പറയുന്നു. ഒപ്പം അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. ‘http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ പോലുള്ള ലിങ്കുകളിൽ അപകടം പതിയിരിക്കുന്നുവെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോണിൽ ആന്റി വൈറസ് ഇൻസ്‌റ്റോൾ ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുവാനും കേന്ദ്ര ഏജൻസി മൊബൈൽ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...