തൃശ്ശൂര്‍ : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി, ചിമ്മിനി ഡാമുകള്‍ തുറക്കാന്‍ സാധ്യത. റിസര്‍വോയറില്‍ ജലവിതാനം കൂടുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ ഡാമുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജില്ലയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചതിനാല്‍ വൃഷ്ടി പ്രദേശത്തു കൂടുതല്‍ മഴ പെയ്യുമെന്ന കണക്കുകൂട്ടലില്‍ ആണ് ജില്ല ഭരണകൂടം. 79.25 മീറ്ററാണ് പീച്ചി ഡാമിന്റെ പരമാവധി ജലവിതാനം.76.40 മീറ്ററാണ് ചിമ്മിനിയിലെ പരമാവധി ജലവിതാനം.
രണ്ട് ഡാമുകളിലേക്കും ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പീച്ചി ഡാമിലെ സംഭരണ ശേഷിയുടെ 85.04% ജലം ആണുള്ളത്.