ഇടുക്കി : സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇടുക്കി ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറും ഉടന്‍ തുറക്കും. ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടര്‍ മുന്നറിയിപ്പ് നല്‍കി.
മംഗലം ഡാം ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ തുറന്നു. ഇന്നത്തെ കാലവര്‍ഷ തീവ്രത അനുസരിച്ച് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഡാം തുറക്കുന്നതെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.