മല്ലപ്പള്ളി : കാലവർഷക്കെടുതിയിൽ പൊതുമരാമത്തിന്റെ കിഴിലുള്ള റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും സംഭവിച്ച നാശനഷ്ടത്തിന്റെ തോത് പൂർണ്ണമായി വിലയിരുത്തി വരുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മണിമലയാറ്റിലെ ജലപ്രളയത്തിൽ സമീപന പാത തകർന്ന വെണ്ണിക്കുളം കോമളം പാലത്തിന്റെ നാശനഷ്ടം സംബന്ധിച്ച് മാത്യൂ ടി തോമസ് എം എൽ എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
വെള്ളപ്പൊക്ക സമയങ്ങളിൽ തടികളും മുളക്കൂട്ടങ്ങളുമെത്തി വെന്റ് വേ അടഞ്ഞ് പോയിരുന്നു. പാലത്തിന് വെന്റ് വേ കുറവായതിനാൽ വീണ്ടും ഇത് ആവർത്തിക്കാനുള്ള സാധ്യതയുള്ളതിനാൽ അപ്രോച്ച് റോഡോടു കൂടി പാലം പുനർ നിർമ്മിക്കണമെന്ന നിർദ്ദേശമാണ് ബ്രിഡ്ജസ് വിഭാഗം മുന്നോട്ടുവച്ചത്. പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.