Saturday, July 5, 2025 10:37 pm

ദമാമില്‍ മലയാളികള്‍ തമ്മില്‍ വാക്കുതര്‍ക്കം : ഒരാള്‍ കുത്തേറ്റു മരിച്ചു ; തിരുവല്ല സ്വദേശി പരിക്കുകളോടെ ആശുപത്രിയില്‍ ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദമ്മാം: ഒരേ മുറിയില്‍ താമസിച്ചവര്‍ തമ്മിലുണ്ടായ വാക്ക്​ തര്‍ക്കത്തെ തുടര്‍ന്ന്​ മലയാളി കുത്തേറ്റ്​ മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അല്‍ഖോബാറിലെ പ്രമുഖ റിക്രൂട്ട്​മെന്റ് കമ്പനിയിലെ ജീവനക്കാരനായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ്​ പീറ്റര്‍ (34) ആണ്​ മരിച്ചത്​. തിരുവല്ല സ്വദേശി ജിജു​ പരിക്കുകളോടെ ആശുപത്രിയിലാണ്​. ഇദ്ദേഹം അപകടനില തരണം ചെയ്​തിട്ടുണ്ട്​.

ഇരുവരേയും കുത്തിയ പ്രതി ​കൊല്ലം സ്വദേശി സക്കീറിനെ പോലീസ്​ പിടികൂടി. വ്യാഴാഴ്​ച രാത്രി 9.30ഓടെ റാക്കയില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലായിരുന്നു​ സംഭവം. ഒരേ മുറിയിലെ താമസക്കാരായ സന്തോഷും പ്രതി സക്കീറും നിസാര കാരണങ്ങളുടെ പേരില്‍ തര്‍ക്കം ആരംഭിക്കുകയായിരുന്നു. വഴക്ക്​ മൂര്‍ഛിച്ചതോടെ പലപ്രാവശ്യം സുഹൃത്തുക്കള്‍ ഇടപെട്ട്​ ഇരുവരേയും പിടിച്ചുമാറ്റി.

എന്നാല്‍ വീണ്ടും തര്‍ക്കം നടക്കുകയും അരയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത്​ ​പ്രതി സന്തോഷി​​ന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നെന്ന്​ പറയപ്പെടുന്നു. കുത്തേറ്റ്​ താഴെ വീണ സന്തോഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തടയാന്‍ ശ്രമിച്ച ജിജുവിന്​ കാലി​​ന്റെ തുടയിലാണ്​ കുത്തേറ്റത്​. ​പ്രതി ഉടന്‍ വേഷം മാറി പുറത്തുപോവുകയായിരുന്നു.

സംഭവമറിഞ്ഞ്​ ഉടന്‍ സ്​ഥലത്തെത്തിയ പോലീസ്​ പരിസരത്തെ കെട്ടിടങ്ങളിലടക്കം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. മൊബൈല്‍ ടവര്‍ കേ​​ന്ദ്രീകരിച്ച്‌​ നടത്തിയ അന്വേഷണത്തില്‍ ബയോണി എന്ന സ്​ഥലത്ത്​ എത്തിയ ഇയാള്‍ ടെലിഫോണ്‍ സ്വിച്ച്‌​ ഓഫ്​ ചെയ്​ തതായി മനസിലാക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്​ അല്‍ഖോബാറിലെ കോര്‍ണീഷില്‍ നിന്നാണ്​ പോലീസ്​ പ്രതിയെ പിടികൂടിയത്​. പ്രതിയും ​കൊല്ലപ്പെട്ട സന്തോഷും നേരത്തെ സൗദിയില്‍ ജോലിചെയ്​തവരാണെങ്കിലും നിലവിലെ കമ്പനിയില്‍ ഒരു വര്‍ഷം മുമ്പാണ്​ എത്തുന്നത്​. ഇരുവരും  ഡ്രൈവര്‍മാരാണ്​​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ...

തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്കായി ക്ഷേത്രങ്ങളിൽ ഗോശാലകൾ നിർമ്മിക്കണം ; ഗവർണർ

0
കണ്ണൂർ : സനാതനധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ രാജേന്ദ്ര...

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

0
ദില്ലി : കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...