അടൂര്‍ : കരുവാറ്റ സ്വദേശി ദാമോദരൻ എന്നയാള്‍ അടിയന്തിര ചികിത്സാസഹായം തേടുന്നു. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ അടിയന്തിര ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ബില്ലടക്കാന്‍ നിര്‍വാഹമില്ലാതെ കഴിയുകയാണ്. ഇന്ന് തന്നെ ബില്‍ തുക അടച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങേണ്ടതുമാണ്. കഴിഞ്ഞദിവസം രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ദാമോദരനെ അടൂര്‍ ഗവ. ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. രാത്രിയില്‍ അവിടെ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പ്രഥമശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകാന്‍ റഫര്‍ ചെയ്തു. കോട്ടയം പോകുന്നവഴി പന്തളത്ത് എത്തിയപ്പോള്‍ രോഗിയുടെ നില ഗുരുതരമായി ബോധം നഷ്ടപ്പെട്ടു. ഉടന്‍തന്നെ അവിടെയുള്ള ആശുപത്രിയില്‍ കയറ്റിയെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇദ്ദേഹത്തിന് അടിയന്തിര ചികിത്സ നല്‍കാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രണ്ടു ബ്ലോക്കുകള്‍ കണ്ടെത്തുകയും അടിയന്തിരമായി ഓപ്പറേഷന്‍ നടത്തുകയുമായിരുന്നു. രോഗി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. 2,94,000 രൂപയാണ് ആശുപത്രി ബില്‍. 94,000 രൂപ ആശുപത്രി അധികൃതര്‍ കുറച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുലക്ഷം രൂപ ഇനിയും അടിയന്തിരമായി ഉണ്ടാകണം. ഇന്ന് ഡിസ്ചാര്‍ജ്ജ് ആകുകയും വേണം. ഡിസ്ചാര്‍ജ്ജ് ആയി അടൂര്‍ ഗവ.ആശുപത്രിയിലേക്കാണ് പോകേണ്ടത്. കരുവാറ്റക്ക് സമീപം കനാല്‍ പുറമ്പോക്കിലാണ് ഇദ്ദേഹം താമസിക്കുന്നത്. അടൂര്‍ ബൈപ്പാസില്‍ ഒരു ചെറിയ തട്ടുകട നടത്തുകയാണ് ഇദ്ദേഹം. സ്വന്തമായി വീടോ വസ്തുവോ ഇല്ല. ദാമോദരന്റെ ഭാര്യ രോഗിയാണ്, ജോലിക്കൊന്നും പോകുവാന്‍ കഴിയില്ല. രണ്ടു കൊച്ചു കുട്ടികളാണ് ഇവര്‍ക്കുള്ളത്. ദാമോദരന്റെ ഭാര്യ തങ്കമണിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ താഴെ നല്‍കുന്നു. കഴിയുന്നവര്‍ ഇവരെ സഹായിക്കുക. ഫോണ്‍ 70260 04371. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 11 ലെ ജനപ്രതിനിധി – ശരത്ത്, ഫോണ്‍ – 89434 74524
—
തങ്കമണി
A/C-10420100292612
ഫെഡറല്‍ ബാങ്ക്, അടൂര്‍ ബ്രാഞ്ച്
IFSC-FDRL0001042