കൊച്ചി: കലൂരിൽ ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയം സന്ദർശിച്ചില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. അതേസമയം റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിപാടിക്ക് ഒരു ദിവസം മുൻപാണ് സംഘാടകർ വകുപ്പുകൾക്ക് അപേക്ഷ നൽകിയത്. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയെന്ന് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് അപേക്ഷ സമർപ്പിച്ചത്. പരിപാടിയുടെ തലേദിവസം നഗരസഭാ അധികൃതർ പരിശോധനയ്ക്കായി സ്റ്റേഡിയത്തിൽ ചെന്നപ്പോൾ അവിടെ സ്റ്റേജ് നിർമ്മാണം ഒന്നും നടക്കാതിരുന്നത് കൊണ്ട് തിരിച്ചുപോവുകയായിരുന്നു. നൃത്ത പരിപാടിയുടെ ദിവസമാണ് സ്റ്റേജ് കെട്ടിയത്. എന്നാൽ ആ ദിവസം അധികൃതർ പരിശോധന നടത്തിയില്ല. അതേസമയം, ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടറർമാരുടെ സംഘം അറിയിച്ചു. മക്കളോട് ഹാപ്പി ന്യൂ ഇയർ പറഞ്ഞുവെന്നും ശ്വാസകോശത്തിലെ പരിക്കുകൾ ഇന്നലത്തേതിനേക്കാൾ ഭേദമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1