തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ തലയൂരി റെയിൽവെ. അപടത്തിന്റെ ഉത്തരവാദിത്തം റെയിൽവേയുടേതല്ലെന്നും ടണലിൽ അടിഞ്ഞത് റെയിൽവേ ഭൂമിയിലെ മാലിന്യമല്ലെന്നുമാണ് ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് ധപ് ല്യാലിന്റെ ന്യായീകരണം.നഷ്ടപരിഹാരം നൽകുന്നതിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. നഷ്ടപരിഹാരം നൽകുന്നതിൽ ചില നിയമങ്ങളുണ്ടെന്നും അത് അനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും ഡിആർഎം പറഞ്ഞു. റെയിൽവേയുടെ ഭൂമിയിൽ വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് കനാൽ പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം കനാൽ വഴി തിരിച്ചു വിടുന്നതിനെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും വ്യക്തമാക്കി. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഡി.ആർ.എം തന്നെ പോകേണ്ട കാര്യമില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരെ മീറ്റിംഗിലേക്ക് അയക്കാറുണ്ടെന്നും അവകാശപ്പെട്ടു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.