മല്ലപ്പള്ളി : കീഴ്വായ്പൂര് -പവ്വത്തിപ്പടി റോഡിൽ അപകടക്കെണികൾ. ഒന്നരക്കിലോമീറ്റർ ദൂരമേ ഉള്ളുവെങ്കിലും നിരവധി ഇടങ്ങൾ വാഹനയാത്രികരെ വലയ്ക്കുന്നതായുണ്ട്. മാർത്തോമ്മാ പള്ളിജംഗ്ഷന്‍ മുതൽ പവ്വത്തിപ്പടി വരെയുള്ള ഭാഗത്താണ് പ്രശ്നമേറെയും. റോഡ് കുറുകെ മുറിച്ച സ്ഥലങ്ങളിൽ മണ്ണ് കൂട്ടിവെച്ചത് അതേപടി നിൽക്കുന്നു. പലയിടത്തും കുഴികളുണ്ട്. പള്ളിപ്പടിക്കു സമീപം കലുങ്കുണ്ടായിരുന്നത് കാണാനില്ല. ഇവിടെ പാറമട അവശിഷ്ടങ്ങൾ ബണ്ടുപോലെ കിടക്കുന്നു. പവ്വത്തിപ്പടി കവലയ്ക്ക് താഴെയുള്ള കലുങ്കിന്റെ അടിയിലെ കരിങ്കൽകെട്ട് തകർന്നുവീണു.
ഉള്ളിലേക്ക് ഗുഹ പോലെയായിരിക്കയാണ്. ഭാരവാഹനങ്ങൾ നിരോധിച്ച് ബോർഡ് വെച്ചതല്ലാതെ നന്നാക്കാൻ നീക്കമില്ല. റോഡിലെ വൈദ്യുതത്തൂണിന്റെ താങ്ങുകാൽ തോട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയരുമ്പോൾ ചവറുകൾ വന്ന് തടഞ്ഞ് ഇവിടം തടയണ പോലെയാകും. എതിർവശത്തെ തോട്ടത്തിലേക്ക് കവിഞ്ഞ് ഒഴുകി സംരക്ഷണഭിത്തിയും ഇടിഞ്ഞു. കൃഷിയാകെ നശിച്ചു. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയെയും വീതിവർധിപ്പിച്ച് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിക്കാമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. എം.എൽ.എ. ഫണ്ടിൽ മറ്റ് റോഡുകൾ നന്നാക്കിയപ്പോഴും പവ്വത്തിപ്പടിയെ അവഗണിക്കുകയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























