തീയറ്ററുകള്‍ ഇളക്കി മറിച്ച് ധനുഷിന്റെ വാത്തി. വിദ്യാഭ്യാസമെന്നത് പ്രസാദം പോലെ നൽകണം, ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണം പോലെയല്ല”, പറയുന്നത് ബാല സാറാണ്, ‘വാത്തി’യിലെ നായകൻ. ധനുഷ്, ബാലമുരുകൻ എന്ന അധ്യാപക വേഷത്തിലെത്തിയ ‘വാത്തി’ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം സംസാരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും പിടിച്ചിരുത്താൻ പോന്നതാണ്.
ബ്ലോക്‍ബസ്റ്ററായ ‘തിരുച്ചിറ്റമ്പലം’, ‘നാനേ വരുവേൻ’ എന്നീ സിനിമകൾക്ക് ശേഷം തിയേറ്ററുകളിലെത്തിയിരിക്കുന്ന ധനുഷ് സിനിമയായതിനാൽ തന്നെ സിനിമാപ്രേമികൾ വാത്തിക്കായി ഏറെ കാത്തിരിപ്പിലായിരുന്നു. തികച്ചും പുതുമയാർന്നൊരു അനുഭവമാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. ധനുഷും തെലുങ്കിലെ ഹിറ്റ് സംവിധായകനായ വെങ്കി ആറ്റ്‍ലൂരിയും ആദ്യമായി ഒന്നിച്ചിരിക്കുന്ന സിനിമ എന്നതാണ് ‘വാത്തി’യെ വ്യത്യസ്തമാക്കിയിരിക്കുന്നത്. അതോടൊപ്പം ജിവി പ്രകാശ് കുമാറിന്‍റെ മാസ്മരിക സംഗീതവും ചിത്രത്തെ വേറിട്ടതാക്കിയിട്ടുണ്ട്.
ആക്ഷനും റൊമാൻസും തമാശകളും മനോഹരമായൊരു സന്ദേശവും ഉൾക്കൊള്ളുന്നൊരു ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നർ തന്നെയാണ് ‘വാത്തി’ എന്ന് നിസ്സംശയം പറയാം. അതോടൊപ്പം ഈ കാലത്ത് വിദ്യാഭ്യാസം നേടേണ്ടതിന്‍റെ പ്രാധാന്യവും ചിത്രം അടിവരയിടുന്നുണ്ട്. വിദ്യാഭ്യാസം എന്നത് കച്ചവടമാക്കാതെ എല്ലാ കുട്ടികൾക്കും നൽകണമെന്നും ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്.
ബാല ഗംഗാധര തിലക് (ധനുഷ്) എന്ന ബാലു തിരുപ്പതി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ (ടിഇഐ) ജൂനിയർ ലക്ചററാണ്. സ്കൂൾ മാനേജ്‌മെന്‍റ് ആന്ധ്രാപ്രദേശിലെ ഗ്രാമപ്രദേശങ്ങളിലെ നിരവധി സർക്കാർ കോളേജുകൾ ദത്തെടുക്കുകയും ബാലുവിനെ സിരിപുരം ഗവ. സ്കൂളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായി അയക്കുകയും ചെയ്യുന്നു. എന്നാൽ ബാലുവിന്‍റെ വരവോടെ ആ സ്കൂളിന്‍റെ വിജയശതമാനം വർദ്ധിക്കുന്നു. ഇത് ടിഇഐ ചെയർമാനെ (സമുദ്രക്കനി) അസന്തുഷ്ടനാക്കുന്നു. അതിന് ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്.
നോൺലീനിയര്‍ കഥ പറച്ചിലിലാണ് ചിത്രം മുന്നേറുന്നത്. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് സിനിമയുടെ പ്ലോട്ട്. വിദ്യാഭ്യാസം കച്ചവടമാക്കുന്ന പുതിയ കാലത്തിന്‍റെ പ്രവണതകളെ കണക്കറ്റ് വിമർശിക്കുന്നുമുണ്ട് ചിത്രത്തിൽ. ബാലമുരുകൻ എന്ന കഥാപാത്രമായി തീപാറുന്ന അഭിനയ മുഹൂർത്തങ്ങളാണ് ധനുഷിന് ചിത്രത്തിലുള്ളത്. ആക്ഷനിലും ഇമോഷണൽ രംഗങ്ങളിലും ധനുഷ് ഏറെ മികച്ച രീതിയിൽ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.
മനസ്സിൽ തട്ടുന്ന രീതിയിലുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളും കൈയ്യടി നേടുന്നതാണ്.ധനുഷിന്‍റെ നായികയായെത്തിയ മലയാളി നടി സംയുക്തയുടെ പ്രകടനവും മികച്ചതായിരുന്നു. പ്രതിനായക വേഷത്തിലെത്തിയ സമുദ്രക്കനി, ധനുഷിന്‍റെ അച്ഛന്‍റെ വേഷത്തിലെത്തിയ ആടുകളം നരേൻ, പി. സായ്കുമാർ, ഹരീഷ് പേരടി, മൊട്ട രാജേന്ദ്രൻ, പ്രവീണ തുടങ്ങിയവരുടെ പ്രകടനവും മികച്ചതായിരുന്നു. ജിവി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ ഗാനങ്ങളും സിനിമയുടെ ആകെയുള്ള സ്വഭാവത്തോട് ചേർന്ന് നീങ്ങുന്നതാണ്.
ജെ യുവരാജിന്‍റെ ഛായാഗ്രഹണവും നവീൻ നൂളിയുടെ എഡിറ്റിംഗും കലാസംവിധാനവുമൊക്കെ പ്രത്യേക പരമാർശം അർഹിക്കുന്നുണ്ട്. തൊണ്ണൂറുകളിലെ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലൊക്കെ ഏറെ മികച്ച രീതിയിലാണ് സിനിമയിലെ ദൃശ്യങ്ങള്‍ അനുഭവപ്പെട്ടത്. റിയലിസ്റ്റിക് രീതിയിൽ മുന്നേറുമ്പോഴും ഒരേ സമയം സിനിമാറ്റിക് അനുഭവം സമ്മാനിക്കാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ധനുഷ് ആരാധകരെ മാത്രമല്ല കുടുംബപ്രേക്ഷകർക്കും യുവ തലമുറയ്ക്കും ഒരു മാസ് ആൻഡ് ക്ലാസ് വിരുന്നാണ് വാത്തി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.