മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന്. പാര്‍ട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവായി. പാര്‍ട്ടിയുടെ അവകാശത്തെച്ചൊല്ലി സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് കമ്മിഷന്‍ നടപടി. ഉദ്ധവ് താക്കറെ നയിക്കുന്ന വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരില്‍ മല്‍സരിക്കാം. ‘തീപ്പന്തം’ ആണ് ചിഹ്നം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ഏക്നാഥ് ഷിന്‍ഡെ പാര്‍ട്ടി പിളര്‍ത്തി ബിജെപി സഹായത്തോടെ മുഖ്യമന്ത്രിയായത്. പാര്‍ട്ടിയുടെ ഭൂരിപക്ഷം എംഎല്‍എമാരും എംപിമാരും ഷിന്‍ഡെയ്ക്കൊപ്പമാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.