പത്തനംതിട്ട : കൊറോണ രോഗം മൂലം ദുരിതം അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 5000 രൂപാ ധനസഹായവും പ്രത്യേക സാമ്പത്തിക പാക്കേജും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിഫറന്‍റലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കല്‍ മുച്ചക്ര സ്കൂട്ടര്‍ ധര്‍ണ്ണ നടത്തി.
ഭിന്നശേഷിക്കാര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഡി.എ.പി.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ പത്തനംതിട്ട കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.എ.പി.സി ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കുടശ്ശനാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, ഡി.എ.പി.സി സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്. തോമസ്, സംസ്ഥാന സെക്രട്ടറി അച്ചന്‍കുഞ്ഞ് തിരുവല്ല, ഐ.എന്‍.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്‍റ് പി.കെ ഇക്ബാല്‍, പി.കെ ഹമീദ്, സലിം പി ചാക്കോ, ഡി.എ.പി.സി ജില്ലാ വൈസ് പ്രസിഡന്റ് ബിജു ഏഴംകുളം, സെക്രട്ടറി അനില്‍ പൂവത്തൂര്‍, സുകുമാരന്‍ നാരങ്ങാനം എന്നിവര്‍ പങ്കെടുത്തു.