തിരുവല്ലയില്‍ നിന്ന് 506 തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് യാത്രയായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട ജില്ലയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ഇന്ന് വൈകിട്ട്  യാത്രതിരിച്ചു. ലോക് ഡൗണിനിടെ ആദ്യമായാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഒരു ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കുന്നതും തൊഴിലാളികളെ സ്‌റ്റേഷനില്‍ നിന്നും യാത്രയാക്കുന്നതും.

തിരുവനന്തപുരത്ത് നിന്നും ജാര്‍ഖണ്ഡിലേക്കുള്ള സ്പെഷല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 333 അന്യസംസ്ഥാന  തൊഴിലാളികളാണു സ്വദേശത്തേക്കു മടങ്ങിയത്. കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 173 പേരും തിരുവല്ലയില്‍ നിന്ന് യാത്രയായി. മൊത്തം 506 പേരാണ് തിരുവല്ലയില്‍ നിന്നു ട്രെയിനില്‍ കയറിയത്.
ജില്ലയില്‍ നിന്നു പുറപ്പെടുന്ന  തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റും മാസ്‌കും നല്‍കിയാണ് യാത്രയാക്കിയത്. ജില്ലയിലെ ആറു താലൂക്കുക്കളില്‍ നിന്നുമാണ്  തൊഴിലാളികള്‍ എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 12 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

കോന്നി താലൂക്കില്‍ നിന്നും 131, കോഴഞ്ചേരി താലൂക്കില്‍ നിന്നും 30, അടൂര്‍ താലൂക്കില്‍ നിന്നും 88, മല്ലപ്പള്ളി താലൂക്കില്‍ നിന്നും 8, തിരുവല്ല താലൂക്കില്‍ നിന്നും 32, റാന്നി താലൂക്കില്‍ നിന്നും 44  തൊഴിലാളികളാണ് സംസ്ഥാന സര്‍ക്കാരിന് നന്ദി അര്‍പ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. പോലീസ് വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു യാത്ര. ഏറ്റവും കൂടുതല്‍  തൊഴിലാളികള്‍ മടങ്ങിയത് കോന്നി, റാന്നി താലൂക്കുകളില്‍ നിന്നാണ്.

സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, എല്‍.എ ഡെപ്യുട്ടി കളക്ടര്‍ എസ്.എച്ച് സജികുമാര്‍, തിരുവല്ല തഹസില്‍ദാര്‍ പി. ജോണ്‍ വര്‍ഗീസ്, ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി, സ്റ്റേഷന്‍ മാനേജര്‍ കെ.പി.ഷാജി, മൈഗ്രന്റ് സ്‌ക്രീനിംഗ് നോഡല്‍ ഓഫീസര്‍ ഡോ.എസ്.ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തൊഴിലാളികളെ യാത്രയാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...