ദർശന് കുരുക്ക് മുറുകുന്നു ; നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ; നടന്റെ വീട്ടിൽ പരിശോധന നടത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : കന്നഡ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ സംഭവം ആയിരുന്നു നടൻ ദർശൻ കൊലക്കേസില്‍ അറസ്റ്റിലായത്. രേണുക സ്വാമി എന്നയാളം കൊലപ്പെടുത്തി എന്നതാണ് കേസ്. സംഭവത്തിൽ ദർശന് കുരുക്ക് മുറുകുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദർശന്റെ റാങ്ളർ ജീപ്പ് മൃതദേഹം സൂക്ഷിച്ചെന്ന് കരുതുന്ന ഷെഡിലേക്ക് വരുന്നതും പോകുന്നതും ആയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒൻപതാം തിയതി പുലർച്ചെ മൂന്നരയോടെയാണ് ഈ വാഹനം അടക്കം രണ്ട് വാഹനങ്ങൾ ഷെഡിലേക്ക് വരുന്നത്. എന്തിനാണ് പുലർച്ചെ ഷെഡിലേക്ക് പോയത് എന്ന ചോദ്യത്തിന് ആരെയോ പിടിച്ചു കൊണ്ട് വന്നു എന്ന് ഫാൻസ്‌ അസോസിയേഷൻകാർ അറിയിച്ചു എന്നും അതാരാണ് എന്ന് നോക്കാൻ പോയതാണ് എന്നുമാണ് ദർശന്റെ മറുപടി.

ശേഷം അവിടെ നടന്നത് എന്തെന്ന് അറിയില്ലെന്നും താൻ ആരെയും മർദിച്ചിട്ടില്ല എന്നുമുള്ള മൊഴിയിൽ ദർശൻ ഉറച്ച് നിൽക്കുകയാണ്. നടന്റെ വീട്ടിലേക്ക് കൊണ്ട് വന്ന ശേഷം സുഹൃത്തിന്റെ ഷെഡിലേക്ക് കൊണ്ട് പോയി രേണുക സ്വാമിയെ ക്രൂരമായി മർദിച്ച് അവശനാക്കി എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി. മർദ്ദനത്തിനിടെ മരിച്ച ഇയാളെ മാലിന്യക്കൂമ്പാരത്തിൽ കൊണ്ട് പോയി തള്ളുകയായിരുന്നു. ഇന്ന് പവിത്ര ഗൗഡയെയും ദർശനെയും വിശദമായി വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. ദർശന്റെ വീട്ടിൽ പരിശോധന നടത്താനും സാധ്യതയുണ്ടെന്നാണ് വിവരം.‌

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...