കൊച്ചി : ഈന്തപ്പഴം വിതരണം ചെയ്ത കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ഡോളർ കടത്തിയ കേസിലും ശിവശങ്കരനെ പ്രതിചേർക്കുക എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡി കഴിഞ്ഞാൽ ഉടനെ ശിവശങ്കറിനെ പ്രതി ചേർത്ത് കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
മൂന്ന് വർഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴമാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്.
നിലവിൽ സ്വർണക്കടത്ത് കേസിലും, ലൈഫ് മിഷൻ പണമിടപാട് കേസിലും, കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് ശിവശങ്കറിനെ പ്രതി ചേർത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഈന്തപ്പഴം വിതരണം ചെയ്ത കേസിലും ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.