വയോധികയെ ആഞ്ഞുചവിട്ടി നിലത്തിട്ട് മർദിച്ച് മരുമകൾ ; മർദനം സ്വത്തുതർക്കത്തെ തുടർന്ന് – കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തേവലക്കരയിൽ കുടുംബവഴക്കിന്റെ പേരിൽ വയോധികയെ മർദിച്ച് മരുമകൾ. 80 വയസുള്ള ഏലിയാമ്മ വർ​ഗീസിനെയാണ് മരുമകൾ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. നാലുമാസം മുൻപ് വൃദ്ധയ്ക്ക് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ഇതിനുശേഷവും മരുമകൾ വയോധികയെ മർദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. മരുമകളെ തെക്കുംഭാ​ഗം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.  ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നി​ഗമനം.

കസേരയിലിരുന്ന വയോ​ധികയെ മരുമകൾ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. മകൻ വീട്ടിലില്ലായിരുന്ന സമയത്താണ് തനിക്ക് നേരെ മർദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു. മരുമകൾ തന്റെ മുടിയ്ക്ക് കുത്തിപ്പിടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും നടുവിലും ചവിട്ടിയെന്നും ഏലിയാമ്മയുടെ പരാതിയിലുണ്ട്. ഇരുമ്പ് വടികൊണ്ട് മർദിക്കാൻ മരുമകൾ ശ്രമിച്ചതായും ഇവർ പറയുന്നു. ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതേത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....