Thursday, April 24, 2025 11:13 pm

ദാവൂദ് ഇബ്രാഹിമിന്റെ മയക്കുമരുന്ന് ഫാക്ടറി മാനേജര്‍ മുംബൈയില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളി ഡാനിഷ് ചിക്ന എന്നറിയപ്പെടുന്ന ഡാനിഷ് മെർച്ചൻ്റ് പിടിയിൽ. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഡോംഗ്രി മേഖലയില്‍ ദാവൂദിന്റെ മയക്കുമരുന്ന് ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ഡാനിഷ്, ഇയാളുടെ കൂട്ടാളിയായ കാദര്‍ ഗുലാം ഷെയ്ഖിനൊപ്പമാണ് അറസ്റ്റിലായത്. കേസിലെ പ്രതിയാണ് ഡാനിഷ് എന്നാണ് മുംബൈ പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ മാസം മുഹമ്മദ് ആഷിക്കുൾ സാഹിദുൾ റഹ്മാന്‍, റെഹാന്‍ ഷക്കീല്‍ അന്‍സാരി എന്നിവരുടെ അറസ്റ്റോടെ ആരംഭിച്ച മാസങ്ങള്‍ നീണ്ട അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ്. നവംബര്‍ എട്ടിന് 144 ഗ്രാം മയക്കുമരുന്നുമായി മറൈന്‍ ലൈന്‍ സ്റ്റേഷന് സമീപം വെച്ചാണ് റഹ്മാനെ പിടികൂടിയത്. ഡോംഗ്രിയിലെ അന്‍സാരിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാൾ വെളിപ്പെടുത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്‍സാരിയെ അറസ്റ്റ് ചെയ്യുകയും 55 ഗ്രാം മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. മയക്കുമരുന്ന് വിതരണം ചെയ്തത് ഡാനിഷ് മെര്‍ച്ചന്റും മറ്റൊരു കൂട്ടാളി ഖാദര്‍ ഫാന്റയും ആണെന്ന് അന്‍സാരി വെളിപ്പെടുത്തി. തുടർന്ന്, ഏതാനും ആഴ്ചകളായി മര്‍ച്ചന്റിനും ഫാന്റയ്ക്കും വേണ്ടി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ കണ്ടു ; സെറാ ഹാപ്പി

0
പത്തനംതിട്ട : ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ പുസ്തകം...

ലഹരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം ആവശ്യം : മുഖ്യമന്ത്രി

0
പത്തനംതിട്ട : ലഹരിക്കെതിരെ സമൂഹം ഒന്നിക്കണമെന്നും കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി...

സമാനതകളില്ലാത്ത വികസനത്തിനാണ് 9 വര്‍ഷത്തിനിടെ പത്തനംതിട്ട സാക്ഷ്യം വഹിച്ചത് : മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : സമാനതകളില്ലാത്ത വികസനത്തിനാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സംസ്ഥാനം സാക്ഷ്യം...

സംസ്കൃത സർവ്വകലാശാലയിൽ യു. ജി. സി. നെറ്റ് ഓൺലൈൻ പരീക്ഷ പരിശീലനം

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ...